Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Progressing Slowly

Wayanad

കു​റി​ച്യ​ര്‍​മ​ല ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ കെ​ട്ടി​ട നി​ര്‍​മാ​ണം മ​ന്ദ​ഗ​തി​യി​ൽ

വൈ​ത്തി​രി: ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ത​ക​ര്‍​ന്ന കു​റി​ച്യ​ര്‍​മ​ല ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട നി​ര്‍​മാ​ണം ഇ​ഴ​യു​ന്നു. സ​മീ​പ പ്ര​ദേ​ശ​മാ​യ സേ​ട്ടു​കു​ന്നി​ല്‍ ക​ണ്ടെ​ത്തി​യ 89 സെ​ന്‍റ് സ്ഥ​ല​ത്ത് ആ​രം​ഭി​ച്ച പ്ര​വൃ​ത്തി​ക​ള്‍​ക്കാ​ണ് മ​ന്ദ​ഗ​തി.

സ്‌​കൂ​ളി​നു​വേ​ണ്ടി രൂ​പ​ക​ല്‍​പ​ന ചെ​യ്ത ഇ​രു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു നി​ല​യു​ടെ വാ​ര്‍​പ്പ് മാ​ത്ര​മാ​ണ് ഇ​തി​ന​കം ന​ട​ന്ന​ത്. മാ​സ​ങ്ങ​ള്‍ മു​മ്പ് തു​ട​ങ്ങി​യ പ്ര​വൃ​ത്തി ഇ​നി​യും പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​ന് കാ​ര​ണം ക​രാ​റു​കാ​ര​ന്‍റെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും അ​നാ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കെ​ട്ടി​ടം എ​പ്പോ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന് ചോ​ദ്യ​ത്തി​നു മു​മ്പി​ല്‍ വാ​ര്‍​ഡ് മെം​ബ​ര്‍ അ​ട​ക്കം കൈ​മ​ല​ര്‍​ത്തു​ക​യാ​ണ്.

2018 ഓ​ഗ​സ്റ്റ് എ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ത​ക​ര്‍​ന്ന​താ​ണ് പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ കു​റി​ച്യ​ര്‍​മ​ല എ​ല്‍​പി സ്‌​കൂ​ള്‍ കെ​ട്ടി​ടം. വി​ദ്യാ​ല​യം സ്ഥി​തി ചെ​യ്തി​രു​ന്ന സ്ഥ​ലം സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും സ്വ​ന്തം കെ​ട്ടി​ട​മി​ല്ലാ​തെ താ​ത്കാ​ലി​ക സൗ​ക​ര്യ​ത്തി​ല്‍ സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ടി വ​രു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

മേ​ല്‍​മു​റി മ​ദ്ര​സ ക​മ്മി​റ്റി സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ല്‍​കി​യ കെ​ട്ടി​ട​ത്തി​ലാ​ണ് സ്‌​കൂ​ള്‍ നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തേ കെ​ട്ടി​ട​ത്തി​ലാ​ണ് മ​ദ്ര​സ പ്ര​വ​ര്‍​ത്ത​ന​വും. സ്ഥ​ല പ​രി​മി​തി​യും ഒ​രേ കെ​ട്ടി​ട​ത്തി​ല്‍ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും അ​ധ്യാ​പ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​ത്തി​ന് ക്ലാ​സ് മു​റി​ക​ളും ക​ളി​സ്ഥ​ല​വും ഇ​ല്ലാ​ത്ത​ത് കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ ബാ​ധി​ക്കു​ക​യാ​ണ്. നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് വി​ദ്യാ​ല​യ​ത്തി​ലെ പ​ഠി​താ​ക്ക​ളി​ല്‍ അ​ധി​ക​വും. പ്ര​ദേ​ശ​ത്ത് മ​റ്റ് വി​ദ്യാ​ല​യ​ങ്ങ​ളി​ല്ല.

അ​തി​നാ​ല്‍ മ​ദ്ര​സ​യി​ലെ പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ട്ട് പ​ഠ​നം തു​ട​രേ​ണ്ട സ്ഥി​തി​യി​ലാ​ണ് കു​ട്ടി​ക​ള്‍. ദു​ര​ന്ത​പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച അ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ്‌​കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന് സ്ഥ​ലം വാ​ങ്ങാ​ന്‍ തു​ക അ​നു​വ​ദി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് സേ​ട്ടു​കു​ന്നി​ല്‍ ഭൂ​മി ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​നു​പി​ന്നാ​ലെ സ​ര്‍​ക്കാ​ര്‍ 58 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. കെ​ട്ടി​ടം പ​ണി​ക്ക് പു​റ​മേ നി​ന്നു​ള്ള ഫ​ണ്ടും ല​ഭ്യ​മാ​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് മ​ദ്ര​സ കെ​ട്ടി​ടം ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന​തും പി​ന്‍​ഭാ​ഗ​ത്തെ മ​തി​ല്‍ ഇ​ടി​യാ​ന്‍ സാ​ധ്യ​ത​യു​ള്ള​തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യ​കു​ന്നു​ണ്ട്. കെ​ട്ടി​ട നി​ര്‍​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം.

Latest News

Corehub Up